Advertisment

കൽപ്പറ്റയിൽ വളര്‍ത്തുമൃഗങ്ങള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആക്രമിക്കപ്പെട്ടത് രണ്ട് പശുക്കൾ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയിലെ കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പശുക്കളാണ് ആക്രമിക്കപ്പെട്ടത്.

Advertisment

publive-image

കുറിച്ചിപ്പറ്റയില്‍ വീടിന് സമീപത്ത് മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു. തെക്കേകൈതക്കല്‍ ചാക്കോയുടെ പശുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.

തൊട്ടടുത്ത ദിവസം വീട്ടിമൂല ചാത്തമംഗലത്ത് പശുവിനെ അജ്ഞാത ജീവി ആക്രമിച്ചു. ഭൂദാനം കോളനിയിലെ രാമകൃഷ്ണന്റെ പശുവിനെയാണ് ആക്രമിച്ചത്. ചെന്നായയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പശുവിന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവിടെയും നിരീക്ഷണക്യാമറ സ്ഥാപിച്ചതായി ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു

WAYANAD cow tiger
Advertisment