Advertisment

തുടര്‍ച്ചയായി രണ്ടുതവണ തോറ്റ കുന്നംകുളം മണ്ഡലം ഉപേക്ഷിക്കാനൊരുങ്ങി സിപി ജോണ്‍; കുന്നംകുളം കോൺഗ്രസ് എടുക്കും, സി പി ജോണിന് ഉറച്ച സീറ്റ് നൽകാൻ ധാരണ

New Update

ഇരവിപുരം: സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റ കുന്നംകുളം മണ്ഡലം ഉപേക്ഷിക്കുന്നു. പകരം, മലബാറിലെ ജയസാധ്യതയുള്ള ഒരു മണ്ഡലം ജോണിന് നല്‍കാനാണ് യു.ഡി.എഫിെല പൊതുധാരണ. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ. എ അസീസിന് പകരം ഇരവിപുരത്ത് ബാബു ദിവാകരനെ മല്‍സരിപ്പിക്കാന്‍ ആര്‍.എസ്.പിയിലും ആലോചനയുണ്ട്.

Advertisment

publive-image

2011ല്‍ ബാബു എം പാലിശേരിയോടും, 2016 ല്‍ എ.സി മൊയ്തീനോടുമായിരുന്നു കുന്നംകുളത്ത് സി.പി ജോണിന്റ തോല്‍വി. ഇനിയൊരു ഭാഗ്യപരീക്ഷണം ഇവിടെ വേണ്ടെന്നാണ് ജോണിന്റ തീരുമാനം.

അതേസമയം സി.പി ജോണ്‍ ഇത്തവണ നിയമസഭയില്‍ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസിനും മുസ്ലീംലീഗിനും നിര്‍ബന്ധവുമുണ്ട്. അതുകൊണ്ടുതന്നെ മലബാറില്‍ ലീഗിന് കൂടി മേധാവിത്വമുള്ള ജയസാധ്യതയുള്ള ഒരു സീറ്റ് നല്‍കിയേക്കും.

cp jhon
Advertisment