Advertisment

തിരുവനന്തപുരം ചാക്കയിൽ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഹരികൃഷ്ണനാണ് പരിക്കേറ്റ മറ്റൊരാള്‍.

പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചാക്ക വായനശാലയ്ക്കു സമീപം വെച്ചാണ് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പൊലീസ് രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.

Advertisment