Advertisment

മര്യാദയ്ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ എഐവൈഎഫ് നേതാക്കളെ അനുവദിക്കില്ല ; ആക്രമിക്കാന്‍ വന്നാല്‍ സിപിഐയെ മുച്ചൂടും തല്ലുമെന്ന് സിപിഎം ഏരിയ സെക്രട്ടറി

New Update

പിറവം : ആക്രമിക്കാന്‍ വന്നാല്‍ സിപിഐയെ മുച്ചൂടും തല്ലുമെന്ന് സിപിഎം ഏരിയ സെക്രട്ടറി. മര്യാദയ്ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ എഐവൈഎഫ് നേതാക്കളെ അനുവദിക്കില്ലെന്നും സിപിഎം പിറവം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പൊതുയോഗത്തില്‍ ഭീഷണി മുഴക്കി.

Advertisment

publive-image

സിപിഐയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി.

സിപിഐ നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പിറവത്തെ സിപിഎം നേതൃത്വം പ്രതികരിച്ചത്. സിപിഐയുടെ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കളെ ചേട്ടന്‍ ബാവയെന്നും അനിയന്‍ ബാവയെന്നും കുഞ്ഞിക്കൂനനെന്നുമെല്ലാം പരിഹസിച്ച സിപിഎം ഏരിയാ സെക്രട്ടറി പിറവം നഗരസഭയിലെ സിപിഐ അംഗത്തെ പരസ്യമായി അസഭ്യം പറയാനും മടിച്ചില്ല.

Advertisment