Advertisment

ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ല ; നിലപാട് മാറ്റി സിപിഎം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സിപിഎം നിലപാട് മാറ്റുന്നു . ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. പ്രവര്‍ത്തന ശൈലിയില്‍ വരുത്തേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ച സംഘടനാ രേഖയിലാണ് നിര്‍ദ്ദേശം.

Advertisment

publive-image

ലോക്സഭാ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന കമ്മറ്റിയില്‍ നടന്നത്.

പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന്റെ മുഖ്യകാരണം ശബരിമലയാണെന്ന നിലപാടാണ് ഭൂരിപക്ഷം പേരും കൈക്കൊണ്ടത്.

Advertisment