Advertisment

ഇരട്ടക്കൊലപാതകം; പിടിയിലായ പീതാംബരനെ സിപിഎം പുറത്താക്കി; കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലന്ന് ആവര്‍ത്തിച്ച് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കസ്റ്റഡിയിലായ സിപിഎം പെരിയ ലോക്കാല്‍ കമ്മിറ്റി അംഗം എ പീതാംബരനെ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റ നിര്‍ദേശപ്രകാരമാണ് നടപടി.

Advertisment

publive-image

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടിങ്കില്‍ വച്ചുപെറുപ്പിക്കില്ലെന്നും കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മുരളി, സജീവന്‍, ദാസന്‍ എന്നിവരുള്‍പ്പെടെ ഏഴു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകികള്‍ സഞ്ചരിച്ച് ജീപ്പ് കണ്ണൂര്‍ രജിസ്ട്രേഷനില്‍ ഉള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.

Advertisment