Advertisment

ഇത്തവണ മാറ്റി നിര്‍ത്തിയ രാജു എബ്രാഹം, തോമസ് ഐസക്, പ്രദീപ് കുമാര്‍ തുടങ്ങിയ ജനപ്രിയ നേതാക്കളെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. മാറ്റി നിര്‍ത്തിയത് പാര്‍ട്ടി കൈവിടില്ലെന്ന ഉറപ്പോടുകൂടി !

author-image
nidheesh kumar
New Update

publive-image

Advertisment

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തിയ മുതിര്‍ന്ന സിപിഎം നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം. മുതിര്‍ന്ന നേതാക്കളായ രാജു എബ്രാഹം, ഡോ. തോമസ് ഐസക്, എ പ്രദീപ് കുമാര്‍ എന്നിവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇടതു പക്ഷത്തിനും മൂന്നാം മുന്നണിക്കും നിര്‍ണായകമായേക്കാവുന്ന വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളുമായി ഇവരെയും ഒപ്പം പിബി അംഗം എംഎ ബേബിയെയും കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പി ജയരാജനെയും പരിഗണിക്കാനാണ് ആലോചന.

റാന്നിയില്‍ 5 തവണ മത്സരിച്ച് വിജയിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയ രാജു എബ്രാഹത്തെ നിര്‍ത്തി അടുത്ത തവണ പത്തനംതിട്ട പിടിക്കുകയാണ് സിപിഎം ലക്ഷ്യം. കോഴിക്കോട് തുടര്‍ച്ചയായി വിജയം നേടിയ എ പ്രദീപ് കുമാറിനെ തന്നെ വീണ്ടും കോഴിക്കോട് ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാനായി നിയോഗിക്കും. കഴിഞ്ഞ തവണ ശബരിമല ഇഫക്ടില്‍ കൈവിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ അടുത്ത തവണ മാറിയ സാഹചര്യം ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്.

ധനമന്ത്രി തോമസ് ഐസകിനെ എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളിലേയ്ക്ക് പരിഗണിച്ചേക്കും. കൊല്ലത്ത് എംഎ ബേബിയെത്തന്നെ ഒരിക്കല്‍ കൂടി പരീക്ഷിക്കാന്‍ സിപിഎം ഒരുങ്ങുകയാണ്.

മാറ്റി നിര്‍ത്തിയ ജനപ്രിയ നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു തന്നെയാണ് മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന സന്ദേശം തന്നെയാണ് സിപിഎം നല്‍കുന്നത്. അവഗണിച്ചതല്ലെന്ന സന്ദേശം ഇത്തവണ മാറ്റി നിര്‍ത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടുമുണ്ട്.

 

 

 

kochi news
Advertisment