Advertisment

 ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നു ; സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം ; കാസര്‍ഗോഡ്, പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കും

New Update

തിരുവനന്തപുരം : കാസര്‍ഗോഡ്, പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുമെന്ന സി.പി.ഐ.എം സംസ്ഥാന സമിതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നെന്ന് സി.പി.ഐ.എമ്മില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്ത് കെണ്ടുള്ള സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമിതി യോഗത്തിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

Advertisment

publive-image

ശബരിമല പ്രചാരണ വിഷയമാക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചെന്നും ആദ്യം ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു നിലപാട് എടുത്ത് മുന്നോട്ട് പോവുകയായിരുന്നു,

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സമയങ്ങളില്‍ സി.പി.ഐ.എം അത് ചര്‍ച്ച ചെയ്യാതിരുന്നത് മനപൂര്‍വ്വമായിരുന്നെന്നും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രകോപനമുണ്ടാക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെങ്കില്‍ പിന്നീട് തിരിച്ചടിയാവുകയായിരുന്നെന്നും സംസ്ഥാന സമിതിയില്‍ ആരോപിക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്ന പാളിച്ചകളാണ് പ്രധാനമായും സംസ്ഥാന സമിതി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുന്നത്.

നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നെന്നും സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.തെരഞ്ഞെടുപ്പില്‍ ഇടതുവോട്ട് ബി.ജെ.പിയിലേക്ക് വരെ ചോര്‍ന്നെന്നാണ് ഇന്നലെ യോഗം അഭിപ്രായപ്പെട്ടത്.

Advertisment