Advertisment

കാലില്‍ കയര്‍ കെട്ടി തലകീഴായി ടൊവിനോ: ഞെട്ടി ആരാധകര്‍ (വീഡിയോ)

author-image
ഫിലിം ഡസ്ക്
New Update

Advertisment

തിരുവനന്തപുരം: ടൊവിനോ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോകുകയാണ്. ചിത്രത്തിലെ പല രംഗങ്ങളും തീയറ്ററില്‍ കൈയ്യടി നേടി. അതില്‍ ഏറ്റവും പ്രധാനമാണ് കാലില്‍ കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ രംഗം.

സിനിമ കണ്ടവരെല്ലാം ആകാംക്ഷയോടെ കണ്ട ആ രംഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. തലകീഴായി തൂങ്ങി കിടക്കുന്ന ടൊവിനോയുടെ രംഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തി. ശ്വതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജീവന്‍ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു.

Advertisment