Advertisment

ഏകദിനത്തിലെ മിന്നുംജയം ഇന്ത്യൻ താരങ്ങൾ ആഘോഷിച്ചതിങ്ങനെ(വീഡിയോ)

New Update

Advertisment

കാര്യവട്ടത്ത് വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യൻ താരങ്ങൾ വിജയാഘോഷം കെങ്കേമമാക്കി. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. മത്സരശേഷംഹോട്ടല്‍ സ്റ്റാഫിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിങ്ങനെ ഇന്ത്യന്‍ ടീമിലെ വമ്പന്‍ പേരുകള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സില്‍ പുറത്തായപ്പോള്‍ വെറും 14.5 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. നാല് വിക്കറ്റുമായി തിളങ്ങിയ ജഡേജയാണ് നേരത്തെ വിന്‍ഡീസിനെ 104ല്‍ തളയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.

Advertisment