Advertisment

കിവീസ് തന്നെ ഫൈനലില്‍ ഇന്നലെ പെയ്ത മഴയും തുണച്ചില്ല ഇന്ത്യ പരാജയപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മാഞ്ചസ്റ്റര്‍: കിവീസ് തന്നെ ഫൈനലില്‍ ഇന്നലെ പെയ്ത മഴയും തുണച്ചില്ല ഇന്ത്യ പരാജയപ്പെട്ടു.ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്ത്. 240 റണ്‍സ് വിജയലക്ഷ്യം കാണാനായില്ല, 221 ന് പുറത്ത്. ന്യൂസീലന്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍. സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ വീണു. അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ മോഹങ്ങള്‍ക്ക് രവീന്ദ്ര ജഡേജയും ധോണിയും ചിറകു നല്‍കിയെങ്കിലും ഇരുവരും അടുപ്പിച്ച് പുറത്തായത് ഇന്ത്യക്കു കനത്ത തിരിച്ചടിയായി.

Advertisment

publive-image

59 പന്തില്‍ നാലു വീതം സിക്‌സും ബൗണ്ടറിയും സഹിതം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ കെയ്ന്‍ വില്യംസന്‍ ക്യാച്ചെടുത്തു പുറത്താക്കി. 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടായി. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.ഏഴാം വിക്കറ്റില്‍ ധോണി-ജഡേജ സഖ്യം 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്), ഋഷഭ് പന്ത് (56 പന്തില്‍ 32), ഹാര്‍ദിക് പാണ്ഡ്യ (62 പന്തില്‍ 32) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കിവീസിനായി മാറ്റ് ഹെന്റി മൂന്നും മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ശേഷിച്ച 23 പന്തില്‍ 28 റണ്‍സാണ് പിറന്നത്. റോസ് ടെയ്‌ലര്‍ (90 പന്തില്‍ 74), ടോം ലാഥം (11 പന്തില്‍ 10), മാറ്റ് ഹെന്റി (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചല്‍ സാന്റ്‌നര്‍ (ആറു പന്തില്‍ ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (മൂന്നു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14 പന്തില്‍ ഒന്ന്), ഹെന്റി നിക്കോള്‍സ് (51 പന്തില്‍ 28), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (95 പന്തില്‍ 67), ജിമ്മി നീഷം (18 പന്തില്‍ 12), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (10 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Advertisment