Advertisment

ക്രിക്കറ്റ് ലോകത്തെ മൊത്തം പൊട്ടിച്ചിരിപ്പിച്ച റണ്ണൗട്ടില്‍ കുരുങ്ങി വിന്‍ഡീസ്

New Update

Advertisment

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടി20യില്‍ ക്രിക്കറ്റ് ലോകത്തെ മൊത്തം പൊട്ടിച്ചിരിപ്പിച്ച റണ്ണൗട്ടില്‍ കുരുങ്ങി വിന്‍ഡീസ് ക്രിക്കറ്റ് ടീം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്‌സിലായിരുന്നു ഈ രസകരമായ റണ്ണൗട്ട്.

സൂപ്പര്‍ താരം ഷായ് ഹോപ്പിന്റെ വിക്കറ്റാണ് റണ്‍സിനായുളള ഓട്ടത്തിനിടെയണ്ടായ ആശക്കഴപ്പത്തിലൂടെ വെസ്റ്റിന്‍ഡീസിന് നഷ്ടമായത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്‌സിന്റെ നാലാം ഓവറിലായിരുന്നു കൗതുക റണ്ണൗട്ട്.

പന്ത് മിഡ് വിക്കറ്റിലേക്ക് ചിപ്പ് ചെയ്ത ഹോപ്പ് റണ്ണിനായി ഓടി. നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ഷിം റോണ്‍ ഹിറ്റ്‌മേയറും പകുതി വരെ ഓടിയെങ്കിലും പെട്ടെന്ന തിരിഞ്ഞോടുകയായിരുന്നു. ഇതോടെ രണ്ട് പേരും ബൗളിംഗ് എന്‍ഡിലേക്ക് ഓടുന്ന ആവസ്ഥയായി. ഇത് മനസ്സിലാക്കിപന്ത് ലഭിച്ച രാഹുല്‍ അവസരം മുതലാക്കുകയായിരുന്നു.

പന്ത് നേരെ വിക്കറ്റ് കീപ്പറിന് രാഹുല്‍ എറിഞ്ഞ് നല്‍കുകയായിരുന്നു. എന്നാല്‍ ഇവിടെ രാഹുലിന് പിഴച്ചെങ്കിലും അവസരം മുതലാക്കി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത മനീഷ് പാണ്ടെ പന്ത് കൈപിടിയില്‍ ഒതുക്കി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ ആരാണ് പുറത്തായത് എന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായി. തുടര്‍ന്ന് അമ്പയര്‍ നടത്തിയ പരിശോധനയില്‍ ആദ്യം ക്രീസില്‍ ബാറ്റ് തൊട്ട ഹിറ്റ്‌മേയര്‍ രക്ഷപെടുകയും, ഹോപ്പ് ഔട്ടെന്ന് മൂന്നാം അമ്പയര്‍ വിധിയെഴുതുകയുമായിരുന്നു. ആ കാഴ്ച്ച കാണാം.

Advertisment