Advertisment

മുഖ്യ ശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല ; രാജ്യത്തെ നിലവിലെ അവസ്ഥക്ക് നരേന്ദ്ര മോദി അല്ല പ്രതിപക്ഷമാണ് ഉത്തരവാദിയെന്ന് സക്കറിയ

New Update

തിരുവനന്തപുരം : രാജ്യത്തെ നിലവിലെ അവസ്ഥക്ക് നരേന്ദ്ര മോദി അല്ല പ്രതിപക്ഷമാണ് ഉത്തരവാദിയെന്ന് എഴുത്തുകാരന്‍ സക്കറിയ . മുഖ്യശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും സക്കറിയ പറഞ്ഞു.

Advertisment

publive-image

ഭയത്തിന്റെ അന്തരീക്ഷത്തോട് വരുമാനം ആലോചിച്ച് താദാത്മ്യം പ്രാപിക്കാന്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് കഴിയുന്നുവെന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാറും പറഞ്ഞു. നിലവിലെ അവസ്ഥ മറികടക്കാന്‍ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടമാണ് വേണ്ടതെന്ന് സക്കറിയ പറഞ്ഞു.

രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇന്ത്യയോട് കൂറുണ്ടെങ്കില്‍ അവര്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമായിരുന്നു. ചിത്രീകരണാനുമതിക്ക് തിരക്കഥ സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ട കാലം വിദൂരമല്ലെന്ന് ടി കെ രാജീവ് കുമാര്‍ പറഞ്ഞു. ഭീതിയുടെ അന്തരീക്ഷത്തോട് സിനിമാരംഗത്തുള്ളവര്‍ താദാത്മ്യം പാലിക്കുന്നു.

Advertisment