Advertisment

അഴിമതിക്കേസ്; വിചാരണക്കായി സുഡാന്‍ മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ കോടതിയില്‍ ഹാജരാക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സുഡാന്‍ മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അഴിമതിക്കേസ് വിചാരണകള്‍ക്കായി കോടതിയില്‍ ഹാജരാക്കി. പ്രതിപക്ഷ സഖ്യവും സൈന്യവും തമ്മിലുള്ള അധികാരക്കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ രാജ്യത്ത് നടക്കുന്ന നിര്‍ണായക നീക്കമാണ് ബഷീറിന്റെ വിചാരണ. അഴിമതിക്ക് പുറമേ കൊലപാതകം, ഭീകരവാദത്തിന് പിന്തുണ നല്‍കല്‍ തുടങ്ങിയ കേസുകളിലും ബഷീറിനെ കോടതി വിചാരണ ചെയ്യും.

Advertisment

publive-image

വന്‍ സുരക്ഷാ അകമ്പടികളോടെ ഖാര്‍ത്തും കോടതിയില്‍ ഹാജരാക്കപ്പെട്ട ബഷീറിന് നിരവധിക്കേസുകളിലാണ് വിചാരണ നേരിടേണ്ടി വരിക. 1989 പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഉമര്‍ അല്‍ ബഷീര്‍ ദീര്‍ഘ നാളുകള്‍ നീണ്ടു നിന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് അറസ്റ്റിലായത്.

30 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ ബഷീറിനെതിര അഴിമതിക്കുറ്റമടക്കം നിരവധി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. നേരത്തെ 1130 കോടി യു.എസ് ഡോളര്‍ മൂല്യമുള്ള മൂന്ന് വിദേശ രാജ്യങ്ങളുടെ കറന്‍സികള്‍ ബഷീറിന്റെ വസതിയില്‍ നിന്ന് പിടികൂടിയത് വന്‍ ജനകീയ പ്രതിഷേധത്തിന് കാരണമായിരുന്നു. വിവിധ കൂട്ടക്കൊലകളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും ബഷീറിനെതിരെ യുദ്ധക്കുറ്റം നിലവിലുണ്ട്.

curreption case
Advertisment