Advertisment

അഴിമതിക്കാർക്ക് അനുഗ്രഹമായി ഈ കോവിഡ് കാലം !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

അഴിമതി, സ്വജനപക്ഷപാതം, പദവിയുടെ ദുരുപയോഗം എന്നിവയിലൊക്കെ കോടതികളിൽ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥർ,പോലീസുകാർ,നേതാക്കൾ എന്നിവർക്കൊക്കെ ഈ കോവിഡ് കാലം അനുഗ്ര ഹമായി മാറിയിരിക്കുന്നു.കഴിഞ്ഞ 5 മാസമായി കമ്മീഷനുകളും കോടതികളും അടഞ്ഞുകിടക്കുന്നതിനാൽ കേസ് ഫയലുകൾ ചുവപ്പുനാടയുടെ ബന്ധനത്തിൽ സുഖനിദ്രയിലാണ്. കോടതികൾ എന്ന് തുറക്കുമെന്നോ കേസ് വിചാരണകൾ എന്നുമുതൽ ആരംഭിക്കുമെന്നോ ആർക്കും ഒരു വിവരവുമില്ല.

Advertisment

publive-image

ആരോപണവിധേയരായ ഉദ്യോഗസ്ഥർ പലരും സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും നേടുന്നു. ഉന്നത അധികാ രികൾ ഇൻക്രിമെന്റ് തടഞ്ഞയാൾ സർക്കിൽ ഇൻസ്പെക്ടറായി പ്രൊമോട്ട് ചെയ്യപ്പെട്ടതും ഇക്കാലത്തുതന്നെ.

കേരളത്തിലെ വിവിധ കോടതികളിലായി 16.83 ലക്ഷത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 12.51 ലക്ഷത്തോളം ക്രിമിനൽ കേസുകളാണ്. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ വേണ്ടി കൂടുതൽ കോടതികൾ രൂപീകരിക്കണമെന്ന ആവശ്യം കേരളത്തിലെ ഒരു സർക്കാരുകളും ഇന്നുവരെ ചെവിക്കൊണ്ടിട്ടില്ല.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ മഹാരാഷ്ട്രയും ഒഡീഷയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് കേരളമാണെന്ന വസ്തുത National Crime Records Bureau (NCRB) യുടെ 2017 ലെ റിപ്പോർട്ടിൽ പറയു ന്നുണ്ട്. (Kerala third most corrupt state in India: NCRB data). അഴിമതിക്കേസുകളിൽ തീർപ്പുണ്ടാകാൻ 10 മുതൽ 20 വർഷംവരെ സമയമെടുക്കുന്നുവെന്നതാണ് മറ്റൊരു ദുര്യോഗം.അതിലുമുപരി വിജിലൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ കോടതികളിൽ വിചാരണ നടക്കുന്നത് ഒരു ചെറിയ ശതമാനം മാത്രമാണ്.

മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവ യിലൊക്കെ നൽകുന്ന പരാതികളിൽ തീരുമാനങ്ങൾ കൈക്കൊള്ളാനെടുക്കുന്ന വലിയ കാലതാമസം പരാതി നൽകുന്നവരെ ബുദ്ധിമുട്ടിക്കുന്നു എന്നുമാത്രമല്ല അവർക്ക് മാനസികമായ വൈഷമ്യങ്ങൾ

ഉളവാക്കുന്നതുമാണ്.

അഴിമതിക്കെതിരേ പരാതിനൽകുന്നവരെ വ്യാജക്കേസുകളിൽ കുടുക്കാനും, ഉപദ്രവിക്കാനും ഭീഷണി പ്പെടുത്തി വരുതിയിലാക്കാനുമുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരാതിക്കാരനുവേണ്ട നിയമപരിരക്ഷയും സുരക്ഷയും പലപ്പോഴും ലഭിക്കാറില്ല.

വിവരാവകാശനിയമം (RTI) അഴിമതി തടയാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനഘടകമായിരുന്നു. എന്നാൽ ഏതെങ്കിലും സ്ഥാപനമോ, സംഘടനയോ, ഒരു വ്യക്തിപോലുമോ ആവശ്യപ്പെടാതെ കേന്ദ്രസർക്കാർ സ്വമേധയാ ആ നിയമത്തിൽ വരുത്തിയ ഭേദഗതി മൂലം നിയമം കൂടുതൽ ദുര്ബലമായിരിക്കുകയാണ്.

ഇന്ത്യയിൽ ഇതുവരെ 67 വിവരാവകാശ പ്രവർത്തകർ കൊല്ലപെട്ടിട്ടുണ്ട് എന്നതിൽ നിന്നുതന്നെ രാഷ്ട്രീയ - ഉദ്യോഗസ്ഥതല കൂട്ടുകെട്ട് ഈ നിയമത്തെ എത്രത്തോളം ഭയപ്പെടുന്നു എന്ന് മനസ്സിലാക്കാം.

വിവരാവകാശ നിയമം കേരളത്തിലെ പല സർക്കാർ വകുപ്പുകളിലും അട്ടിമറിക്കപ്പെടുന്നോ എന്നും സംശയിക്കുന്നു.കാരണം, നൽകുന്ന അപേക്ഷകളിൽ പലപ്പോഴും മറുപടി ലഭിക്കാറില്ല എന്നതു തന്നെ. കേരളസംസ്ഥാന വിവരാവകാശ കമ്മീഷനിൽ നൽകുന്ന പരാതികൾ തീർപ്പാക്കാൻ ഉണ്ടാകുന്ന വലിയ കാലതാമസം മറ്റൊരു സമസ്യയാണ്.

കഴിഞ്ഞ മന്ത്രിസഭയിലെ 9 മന്ത്രിമാർക്കെതിരെ ( കെ.എം മാണി, കെ ബാബു, സിഎന്‍ ബാലകൃഷ്ണന്‍, എം കെ മുനീര്‍ , അബ്ദുറബ്,വി.എസ് ശിവകുമാര്‍, കെ പി മോഹനന്‍, അടൂര്‍ പ്രകാശ്, കെ.പി കുഞ്ഞാലിക്കുട്ടി,) അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണം നടക്കുന്നതായി ഇപ്പോഴത്തെ മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞതാണ്. 4 വര്ഷം കഴിഞ്ഞിട്ടും അതേപ്പറ്റി ഇനിയും വ്യക്തമായ വിവരമൊന്നുമില്ല.

അഴിമതി സമൂഹത്തിൽ വ്യാപിക്കുകയാണെന്നതിൽ തർക്കമില്ല. അതുതടയാനുള്ള നിയമങ്ങൾ ഒന്നുകിൽ പര്യാപ്തമല്ല അല്ലെങ്കിൽ അതിൽ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള പഴുതുകൾ ഏറെയാണ്.അതിനുള്ള ഉദാഹരണം 2016 ൽ ആയിരത്തിലധിയകം അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ഒരു സർക്കാരുദ്യോഗസ്ഥന് മാത്രമാണ് വകുപ്പുതല നടപടികൾ നേരിടേണ്ടിവന്നത് എന്നതുതന്നെയാണ്.

curreption
Advertisment