Advertisment

ഖുറാന് പിന്നാലെ ഈന്തപ്പഴത്തിലും സര്‍ക്കാരിന് കുരുക്ക്; ചട്ടം ലംഘിച്ചതിന് സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു; പാവപ്പെട്ട കുട്ടികള്‍ക്കായി കൊണ്ടുവന്ന ഈന്തപ്പഴം വിതരണം ചെയ്തത് ഒരു തവണ മാത്രം! കടത്തിന് ഒത്താശ ചെയ്ത ഉന്നതരെ ലക്ഷ്യമിട്ട് കസ്റ്റംസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര ചാനലിലൂടെ ഇറക്കുമതി ചെയ്ത ഖുറാന്‍, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുകേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. ചില ഉന്നതരുടെ ഒത്താശയോടെയാണ് ഇങ്ങനെ നിയമം ലംഘിച്ചതെന്നാണ് കസ്റ്റംസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

Advertisment

publive-image

യുഎഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം 18000 കിലോ ഈന്തപ്പഴമാണ് നയതന്ത്ര ചാനല്‍ വഴി എത്തിച്ചത്. കേരളത്തിലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാനാണ് ഈന്തപ്പഴം എത്തിച്ചതന്നാണ് സ്വപ്‌നയടക്കമുള്ളവര്‍ നല്‍കിയ മൊഴി. സംസ്ഥാന സര്‍ക്കാരന്റെയും യുഎഇ കോണ്‍സുലേറ്റിന്റെയും സംയുക്ത സംരംഭമായിരുന്നു ഈ പദ്ധതി.

publive-image

എന്നാല്‍ ഉദ്ഘാടനത്തിന് തിരുവനന്തപുരത്തെ ചില അനാഥാലയങ്ങളില്‍ ഈന്തപ്പഴം നല്‍കിയതിനുശേഷം മറ്റൊരിടത്തും ഈന്തപ്പഴം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. നയതന്ത്ര ചാനല്‍ വഴി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്ന സാധന സാമഗ്രികള്‍ ഇങ്ങനെ പുറത്തു വിതരണം ചെയ്യുന്നത് കസ്റ്റംസ് ആക്ടിന് വിരുദ്ധമാണ്.

ഇതുവഴി കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ള പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്‌നമായ ലംഘനം നടന്നു കഴിഞ്ഞു. സര്‍ക്കാരിന് ഗുരുതര വീഴ്ച ഇക്കാര്യത്തിലുണ്ടായി എന്നുതന്നെയാണ് കസ്റ്റംസിന്റെ നിഗമനം. ഖുറാന്‍ വിതരണത്തിലും സമാനമായ നിയമലംഘനം ഉണ്ടായിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ സ്വര്‍ണം കടത്തിയെന്നു കസ്റ്റംസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രണ്ടു സംഘങ്ങള്‍ ഈ കേസുകള്‍ പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം.

kt jaeel
Advertisment