Advertisment

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സജിത മഠത്തിൽ ; വനിതാ കമ്മീഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം

author-image
ഫിലിം ഡസ്ക്
Updated On
New Update

കോഴിക്കോട്: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതിയുമായി നടി സജിത മഠത്തിൽ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കാണ് സജിത പരാതി നൽകിയത്. യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട അലന്റെ മാതൃസഹോദരിയാണ് സജിത. അലന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചിലർ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടിയാണ് നടിയുടെ പരാതി.

Advertisment

publive-image

ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ളതുമായ പോസ്റ്റുകള്‍ ചിലർ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്. പൊതുസ്ഥലത്ത് വച്ചു പോലും തനിക്കെതിരെ ആക്രമണമുണ്ടാകുമോയെന്ന് ഭപ്പെടുന്നതായും സജിത പരാതിയില്‍ പറയുന്നു.

തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുകയാണ്. സൈബര്‍ ആക്രമണത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.

പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയും അവർ കൈമാറിയിട്ടുണ്ട്.

Advertisment