Advertisment

മലയാളനാടിന് നവ്യാനുഭവമായി റോഡിനോട് ചേര്‍ന്ന് സൈക്കിള്‍ ട്രാക്ക്

New Update

സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോടു ചേര്‍ന്ന് നിര്‍മ്മിച്ച സൈക്കിള്‍ ട്രാക്ക് ഇനി പൊതുജനങ്ങള്‍ക്കു സ്വന്തം. കോഴിക്കോട് സൗത്ത് ബീച്ചിനു തെക്ക് പള്ളിക്കണ്ടി മേഖലയില്‍ കോതി അപ്രോച്ച് റോഡിലാണ് സൈക്കിള്‍ ട്രാക്ക് ഉദ്ഘാടനം ചെയ്തത്. ഒരു കിലോമീറ്ററോളം നീളമുള്ള ട്രാക്കിന്റെ നിര്‍മാണ ഒന്നര വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയായത്. നടുവില്‍ സൈക്കിള്‍ ട്രാക്കും ഇരുവശത്തും നടപ്പാതയുമാണ് ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

മൂന്നു മീറ്ററോളം വീതിയുണ്ട്. നടപ്പാതയില്‍ ടൈലുകള്‍ പാകിയിട്ടുണ്ട്. സൈക്കിള്‍ ട്രാക്കില്‍ പരുപരുത്ത പ്രതലമാണ്. സൈക്കിള്‍ തിരിക്കാനും റോഡിലേക്കിറങ്ങാനുമെല്ലാം ഇടമുണ്ട്. ആളുകള്‍ക്കിരിക്കാനുള്ള സൗകര്യവുമുണ്ട്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം. എം.കെ.മുനീര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.

പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം ഏറ്റെടുത്തത്. രണ്ടു മഴക്കാലവും കടല്‍ക്ഷോഭവുമടക്കമുള്ള വെല്ലുവിളികള്‍ കാരണമാണ് നിര്‍മാണം നീണ്ടത്. കോതി സൈക്കിള്‍ ട്രാക്കിന്റെയും വാക്ക് വേയുടെയും ഉദ്ഘാടനം ട്രാക്കിലൂടെ സൈക്കിളോടിച്ച് എം.കെ.മുനീര്‍ നിര്‍വഹിച്ചു. കലക്ടര്‍ സാംബശിവറാവു, സിറ്റി പൊലിസ് കമ്മിഷണര്‍ എ.വി.ജോര്‍ജ് എന്നവരും എംഎല്‍എയ്‌ക്കൊപ്പം സൈക്കിളോടിച്ചു.

kozhikode cycle track
Advertisment