Advertisment

ഇന്ത്യൻജനത എഴുപത്തിഒന്നാമത് റിപ്പബ്ലിക്ക്ദിനം ആഘോഷിക്കുന്നത് ആശങ്കകളുടെയും ഭയവിഹ്വലതകളുടെയും നിഴലിൽ നിന്നുകൊണ്ട്; പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ യുവതീയുവാക്കൾ പകർന്നു നൽകുന്ന ഊർജ്ജം ഇന്ത്യൻ ജനാധിപത്യത്തിനു വലിയ പ്രതീക്ഷ നൽകുന്നുവെന്ന് ഐഒസി

author-image
ഗള്‍ഫ് ഡസ്ക്
New Update

എഴുപത്തിഒന്നാമത് റിപ്പബ്ലിക്ക്ദിനം ഇന്ത്യൻജനത ആഘോഷിക്കുന്നത് ആശങ്കകളുടെയുടെയും ഭയവിഹ്വലതകളുടെയും നിഴലിൽ നിന്നുകൊണ്ടാണെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗദിഘടകം ദമ്മാമിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷപരിപാടി അഭിപ്രായപ്പെട്ടു.

Advertisment

publive-image

സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യഘടകമായിരുന്നു മതനിരപേക്ഷതയും ദേശീയതയും. അതുകൊണ്ട് സ്വതന്ത്രഭാരതം എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.വിദിപീപ്പിൾ ഓഫ് ഇന്ത്യ..എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും അന്തഃസത്തയും ഉൾകൊള്ളുന്ന ആമുഖം അത് സംരക്ഷിക്കേണ്ടവർ തന്നെ നിഷ്കാസനം ചെയ്തിരിക്കുന്ന ഈയവസരത്തിൽ ഭരണഘടനയുടെ പ്രീആമ്പിൾ സദസ്സിനു ചൊല്ലിക്കൊടുത്തുകൊണ്ട് ഐഒസി മിഡിൽ ഈസ്ററ് കൺവീനർ  മൻസൂർ പള്ളൂർ യോഗം ഉത്‌ഘാടനം ചെയ്തു. ഐഒസി സൗദിനാഷണൽ പ്രസിഡന്റ് അബ്ദുള്ള മഞ്ചേരി യോഗത്തിനു അധ്യക്ഷത വഹിച്ചു.

publive-image

മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം,തുല്ല്യനീതി,സമത്വം,സാഹോദര്യം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഈ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചാൽ നമ്മുടെ അഖണ്ഡരാഷ്ട്ര സങ്കൽപം ശിഥിലമായിത്തീരുകതന്നെ ചെയ്യും .അത്കൊണ്ടു ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ എന്ന പോലെ ഇന്ത്യൻ ജനസമൂഹത്തിന്റെയും കടമയാണ്.

publive-image

പൗരത്വഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ ജനതയുടെ മുന്നിൽ നിലയുറപ്പിച്ച യുവതീയുവാക്കൾ പകർന്നു നൽകുന്ന ഊർജ്ജം ഇന്ത്യൻ ജനാധിപത്യത്തിനു വലിയ പ്രതീക്ഷ നൽകുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ എന്ന ആശയത്തെ തിരിച്ചുപിടിക്കണമെങ്കിൽ ജനാധിപത്യമതേതര വിശ്വാസികൾ സർവവിധ അഭിപ്രായവ്യത്യാസങ്ങളും മറന്നുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിക്കീഴിൽ അണിനിരന്നുകൊണ്ട് ഒരു രണ്ടാം സ്വാതന്ത്ര സമരത്തത്തിനു തയ്യാറാകണമെന്ന് വിവിധ സംസഥാനങ്ങളിൽ നിന്നുള്ള പ്രമുഖവ്യക്തികൾ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്ര സിനു മാത്രമേ ഈ സമരത്തിനും ചുക്കാൻ പിടിക്കാൻ കഴിയുകയുള്ളൂ എന്നും യോഗം ഐക്യഖണ്ഡേന അഭിപ്രായപ്പെട്ടു.

publive-image

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഖലീം അഹ്മദ് (ഉത്തർപ്രദേശ് ), അബ്ദുള്ള റിസ്‌വി (ഉത്തർപ്രദേശ് ), ജോൺസൺ സാമുവൽ (കേരളം), അബ്ദുൾ വാരിസ് (ഹൈദ്രബാദ്), മമ്മു മാസ്റ്റർ - അൽ മുന ഇന്റർനാഷ്ണൽ സ്കൂൾ, ഷുഹൈബ് ഖുറൈശി (ഉത്തർപ്രദേശ് ) , ഫായിസ് അഹ്‌മദ്‌ (ഹൈദ്രബാദ്), ഇമ്രാൻ (തെലുങ്കാന), യൂനുസ് ഖാസി(കർണാടക), പി എം നജീബ് - ഒഐസിസി സൗദി നാഷ്ണൽ പ്രസിഡന്റ് , ഐമൻ റിസ്‌വി (ഉത്തർപ്രദേശ് ), ഡോ. അബ്ദുസ്സലാം കണ്ണിയൻ (കെ എം സിസി), നിഹാൽ മുഹമ്മദ് ഐഒസി യൂത്ത് വിങ്, ഫൈസൽ ഷെരീഫ് ഐഒസി മീഡിയ ആൻഡ് കമ്യുണിക്കേഷൻ എന്നിവർ സംസാരിച്ചു.

ഐഒസി സൗദി നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് പാലത്തറ സ്വാഗതവും, ട്രെഷറർ അൽഅർക്കൻ പി നായർ നന്ദിയും രേഖപ്പെടുത്തി

damam saudi
Advertisment