Advertisment

ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകണമെന്ന് ഡാനിഷ് കനേരിയ

New Update

publive-image

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ഒരാളാകും ക്യാപ്റ്റനാകാന്‍ സാധ്യത. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കണമെന്നാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ പറയുന്നത്.

കോലിക്ക് പകരം മറ്റൊരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനാൽ ഞാൻ സഞ്ജുവിനെ നിർദേശിക്കുന്നു. എന്നാൽ, ധവാൻ ക്യാപ്റ്റൻസിയിൽ ശക്തനായ എതിരാളിയാണ്. വൈറ്റ്ബോളിൽ ഇന്ത്യയുടെ സീനിയർ താരമാണ് ധവാൻ. എന്നാൽ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൂടുതൽകാലം ആശ്രയിക്കാൻ കഴിയുന്ന വ്യക്തിയല്ല. സഞ്ജുവിന് തെറ്റുകൾ തിരുത്താനും തയ്യാറെടുക്കാനും വേണ്ടത്ര സമയമുണ്ട്. കനേരിയ ചൂണ്ടിക്കാട്ടുന്നു.

Advertisment