Advertisment

എത്ര വമ്പന്മാര്‍ ആയാലും മുഖം നോക്കാതെ ഇഡി കയറിയിറങ്ങുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് പല രൂപത്തില്‍ വിദേശങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്നത്; ഇനി കുഴല്‍പണക്കാരുടെ കൊയ്ത്തുകാലമാണ് വരാനിരിക്കുന്നത്; കോടിക്കണക്കിന് രൂപയാണ് വിദേശങ്ങളിലേക്ക് ഒഴുകുന്നത്; പല വമ്പന്മാരും അവരുടെ കച്ചവട ആസ്ഥാനങ്ങള്‍ ഗള്‍ഫിലേക്ക് മാറ്റിക്കഴിഞ്ഞു; അനാവശ്യ നിയമങ്ങള്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ മാറ്റിമറിക്കുന്നു-ദാസനും വിജയനും

New Update

publive-image

Advertisment

ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുവാനാണ് നമ്മുടെ സ്വന്തം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ ശ്രമിക്കുന്നത് എങ്കിലും അവരറിയാതെ അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നതിൽ വളരെയേറെ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യത്തിന് തന്നെയാണ് .

ഓരോ പ്രദേശങ്ങളിലും ഓരോ സിറ്റിയിലും ഓരോ ജില്ലകളിലും എത്ര വമ്പന്മാർ ആയാലും മുഖം നോക്കാതെ ഇഡി കയറിയിറങ്ങുമ്പോൾ കോടിക്കണക്കിന് രൂപയാണ് പല രൂപത്തിലും പല വഴിയാലും ഗൾഫ് രാജ്യങ്ങളിലേക്കും സീഷെൽസിലേക്കും സിംഗപ്പൂരിലേക്കും കാനഡയിലേക്കും പറന്നുകൊണ്ടിരിക്കുന്നത്.

അതിപ്പോൾ ബിജെപിക്കാരന്റെ പണം ആയാലും കോൺഗ്രസുകാരന്റെ പണം ആയാലും ലീഗുകാരന്റെ പണമായാലും മുലായത്തിന്റെ പണമായാലും പണം പണം തന്നെയെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ മനസിലാക്കിയാൽ നന്ന്.

അത് കുറേശ്ശെ മനസ്സിലാക്കി തുടങ്ങിയതിനാലാവണം ഇന്ത്യയിൽ നിന്നും വിദേശങ്ങളിലേക്ക് പണമയക്കുവാൻ 20 ശതമാനം ടാക്സ് ഏർപ്പെടുത്തി. ഇനിയിപ്പോൾ ഹുണ്ടി അഥവാ ഹവാല അഥവാ കുഴൽപണക്കാരുടെ സമയമാണ്. അവരും വലിയ കച്ചവടം ഒന്നും ഇല്ലാതെ ഇരിക്കുകയായിരുന്നു. അവരുടെ കൊയ്ത്തുകാലമാണ് വരാനിരിക്കുന്നത്.


നോട്ടു നിരോധനം വന്നത് മുതൽ ഇപ്പോഴത്തെ ഈ സർക്കാരിനെ കണ്ണടച്ചു സഹായിച്ചിരുന്ന ഉത്തരേന്ത്യൻ ലോബികൾ , ജെയിൻ , സിന്ധി, മാർവാഡി , പാഴ്‌സി ബോറി തുടങ്ങിയ കച്ചവടമതക്കാരും ശർമ്മ, ഗുപ്ത, അഗർവാൾ തുടങ്ങിയ പണക്കാരായ കുടുംബങ്ങളും ഗൾഫ് രാജ്യങ്ങളെ അവരുടെ രണ്ടാമത്തെ വീടായി പരിഗണിക്കുകയും അവരുടെ മകനെയോ മകളെയോ അങ്ങോട്ട് മാറ്റുകയും ഒപ്പം പകുതിയിലേറെ അവരുടെ സമ്പാദ്യങ്ങൾ അവിടെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയും ചെയ്തുകഴിഞ്ഞു.


ഒരു സാധാരണ ഉത്തരേന്ത്യൻ കുടുംബം എത്ര പിശുക്കന്മാർ ആണെങ്കിലും ഏറ്റവും ചുരുങ്ങിയത് 25 കോടിയെങ്കിലും നിക്ഷേപിക്കാത്തവരായി ഇല്ല. എന്തിനധികം പറയുന്നു അദാനിയുടെ സഹോദരൻ വരെ അങ്ങോട്ട് കൂട് മാറിയിരിക്കുന്നു. കൂടാതെ ബാങ്കിൽ നിന്നും വായ്പ്പയെടുത്തു മുങ്ങിയ വിദ്വാന്മാരും വമ്പൻ പ്രോജക്ടുകളിൽ പണമിറക്കി വിലസുന്നു.

publive-image

അതുപോലെ പൗരത്വ നിയമ പ്രക്ഷോഭങ്ങൾക്ക് ശേഷം ദൽഹി ഹൈദരാബാദ്, യുപിയിലെ ലക്‌നൗ , മൊറാദാബാദ്, അലഹബാദ്, എന്നിവിടങ്ങിലെ കോടീശ്വരന്മാരായ മുസ്ലിം കുടുംബങ്ങൾ മെല്ലെ മെല്ലെ ഗൾഫിലേക്ക് കൂടുമാറ്റം ആരംഭിച്ചു കഴിഞ്ഞു.

ഏറ്റവും ചുരുങ്ങിയത് അമ്പത് കോടിയിൽ തുടങ്ങി ആയിരവും രണ്ടായിരവും കോടി രൂപയാണ് അവർ വിദേശങ്ങളിൽ കച്ചവടം തുടങ്ങുവാനും വീട് വാങ്ങാനും ചിലവഴിക്കുന്നത് എന്ന് കേട്ടാൽ ഞെട്ടിപ്പോകും. ചക്കിനു വെച്ചത് കൊക്കിനു കൊള്ളുന്നു എന്ന് വേണം മനസ്സിലാക്കുവാൻ.

അത്രയധികം പണം നമ്മുടെ രാജ്യത്തുനിന്നാണ് വിദേശങ്ങളിലേക്ക് ഒഴുകുന്നത്. അനാവശ്യ നിയമങ്ങൾ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ മാറ്റിമറിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

കേരളത്തിൽ നമ്മൾ എന്നും കേൾക്കുന്ന സ്വർണ്ണക്കടത്ത് വെറും നിസ്സാരം. കാലാകാലങ്ങളായി ഗുജറാത്ത് മുംബൈ ഗോവ വഴി ഇറങ്ങുന്ന സ്വർണ്ണത്തിന്റെ ഒരംശം പോലും പിടിക്കപെടുന്നില്ല. കാരണം അവർ വളരെ പ്രാക്ടിക്കലായി മാത്രമേ അതൊക്കെ ചെയ്യുന്നുള്ളൂ.


കേരളത്തിലുള്ളവൻ രണ്ടു തവണ സ്വർണ്ണം കടത്തി കിട്ടുന്ന പണംകൊണ്ട് ഒരു ബെൻസോ ബിഎംഡബ്ള്യുവോ വാങ്ങി അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ അവന്റെ നാട്ടുകാരിലും കൂട്ടുകാരിലും ബന്ധുക്കളിലും ഉടലെടുക്കുന്ന അസൂയയാണ് ഒറ്റിന്റെ രൂപത്തിൽ പരിണമിക്കുന്നത്.


അവർ ആ പണം ഗുജറാത്തികളെ പോലെ ബുദ്ധിപരമായി ഉപയോഗിച്ചിരുന്നെങ്കിൽ പലതും പിടിക്കപ്പെടുമായിരുന്നില്ല. ചില പിടുത്തങ്ങൾ അവർ തന്നെ ഒറ്റുകൊടുക്കുന്നതാണ്. സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുന്നവരെ പറ്റിക്കാനായി അവർ തന്നെ സ്വയം പിടിപ്പിക്കുന്നു. അതെല്ലാം വലിയ കഥകളാണ്.

ഈയിടെയായി കേരളത്തിൽ മോഹൻലാലിൻറെ വീട്ടിലും ഫാരിസ് അബൂബക്കറിന്റെ വീട്ടിലും കൂടാതെ അറിയപ്പെടാത്ത കുറെ വേദനിക്കുന്ന കോടീശ്വരന്മാരുടെ വീട്ടിലും ഇ ഡി കയറി നിരങ്ങിയപ്പോൾ പല വമ്പന്മാരും അവരുടെ കച്ചവട ആസ്ഥാനങ്ങൾ ഗൾഫിലേക്ക് മാറ്റിക്കഴിഞ്ഞു.

മോഹൻലാലിൻറെ വീട്ടിലും മമ്മുട്ടിയുടെ വീട്ടിലും പൃഥ്വിരാജിന്റെ വീട്ടിലും അതുപോലെയുള്ള സിനിമാക്കാരുടെ വീട്ടിലുമൊക്കെ ഇ ഡി കയറിയിട്ടുണ്ടെകിൽ അതിന്റെ കാരണം അവരുടെ കണക്കുകൾ സൂക്ഷിക്കുന്നവരുടെ അതിബുദ്ധികൂടിയാണ്.

publive-image

അവരുടെ ഇടയിലുള്ള ശീതയുദ്ധമാണ് ഈ കളികളുടെ പിറകിൽ. കൂടാതെ അവർ ബന്ധപ്പെട്ടിരിക്കുന്ന സ്വർണ്ണ - ഡോളർ കടത്തുകളുടെ തുടർച്ചകളാണ് ഇ ഡി റെയ്ഡുകളിൽ അവസാനിക്കുന്നത്.


ചില തത്പര കക്ഷികളെ സ്വന്തം പാർട്ടിയിലേക്ക് ആകർഷിക്കുവാൻ , അവരെ കൂടെ കൂട്ടുവാൻ ഭരണപക്ഷക്കാർ ഇ ഡിയെ ദുരുപയോഗം ചെയ്യുന്നു എന്നൊക്കെ എതിരാളികൾ പറഞ്ഞു പരത്തുന്നുണ്ട്.


എങ്കിലും അവർ അതിന്റെയൊക്കെ ഉദാഹരണമായി കാണിക്കുന്നത് ഇളയരാജ പോലുള്ള സംഭവ വികാസങ്ങളാണ്. തങ്ങൾക്ക് ആവശ്യമുള്ള സിനിമക്കാരോ കച്ചവടക്കാരോ തങ്ങളുടെ പാർട്ടിയുമായി സഹകരിക്കാത്ത പക്ഷം ഇ ഡി യെ വീട്ടിലേക്കു വിട്ടുകൊണ്ട് അവരെ കൂടെ കൂട്ടുക എന്ന തന്ത്രമാണ് ആവിഷ്ക്കരിക്കുന്നത് എന്നാണ് പൊതുവായ ഭാഷ്യം.

പക്ഷെ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയുന്നു , അതിനെ മറ്റുള്ളവർ അവരുടെ കാര്യസാധ്യങ്ങൾക്കായി കുറ്റപ്പെടുത്തുന്നു എന്നാണ് ഇ ഡി യുടെ ഭാഗത്ത് നിന്നും അറിയുവാൻ കഴിയുന്നത്.

ഇതിനിടയിൽ കേരളത്തിൽ ചില ഊച്ചാളി വിദ്വാന്മാർ ചില കോടീശ്വരന്മാരെ തിരഞ്ഞുപിടിച്ചുകൊണ്ട്, അവരുടെ വീട്ടിൽ ഒരു വിവാഹമോ പാല് കാച്ചാലോ, അതുപോലെയുള്ള ഉത്‌ഘാടനങ്ങളോ വരുന്നത് മണത്തറിയുന്നു. അതിനെല്ലാം പ്രത്യേകം ഒറ്റുകാരുമുണ്ട്. പിന്നെ അവരെ ഇഡിക്ക് ഒറ്റുന്നു.


കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതുകൊണ്ട് ചില ന്യുനപക്ഷ വിഭാഗങ്ങളെ തിരഞ്ഞുപിടിച്ചുകൊണ്ട് ഇ ഡി യെ ഇറക്കുന്നു എന്നൊക്കെ

വാർത്തകൾ പടരുന്നുണ്ട്. എങ്കിലും നേരെ ചൊവ്വേ കച്ചവടം ചെയ്യുന്ന ഒരുത്തനെയും ഇ ഡി ബുദ്ധിമുട്ടിക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ.


പിന്നെ ഭരണം കയ്യിലുള്ളപ്പോൾ എതിരാളികൾക്കെതിരെ ലേശമൊക്കെ പ്രയോഗിക്കാതെയും തരമില്ല. കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രവണതകൂടിയാണത്. അതിനാണല്ലോ ഇത്രയും പാടുപെട്ട്, തൊണ്ടകീറി , പണമിറക്കി ഭരണം പിടിക്കുന്നത്. ഇതൊന്നും ഇല്ലെങ്കിൽ പിന്നെന്തു ത്രിൽ.

പണമില്ലാത്തത് കൊണ്ട് ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ബാർബർ ദാസനും ഇ ഡി ചെയ്യുന്നത് ശരിയല്ലെന്ന് വാദിച്ചുകൊണ്ട് കള്ളപ്പണക്കാരൻ വിജയനും

Advertisment