Advertisment

പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഡി.സി.സി യുടെ ഉപവാസ സമരം ബുധനാഴ്ച

New Update

തൊടുപുഴ : കോവിഡ് 19 ലോകത്താകമനം പടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കി ഡി.സി.സി യുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനു മുമ്പില്‍ 29 ന് രാവിലെ 10 മുതല്‍ 4 വരെ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ആഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment

publive-image

കോവിഡ് രോഗബാധയോടനുബന്ധിച്ച് സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഡീന്‍ കുര്യാക്കോസ് എം.പി., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്, എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി, യു.ഡിയഎഫ്. ജില്ലാ ചെയര്‍മാന്‍ എസ്. അശോകന്‍ എന്നിവരും താനുമാണ് ഉപവാസം അനുഷ്ടിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് താങ്ങും തണലുമായി നില്‍ക്കുന്നത് പ്രവാസി സമൂഹമാണ്. പല രാജ്യങ്ങളും അവരുടെ പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ സ്വന്തം രാജ്യങ്ങളിലേക്ക് സുരക്ഷിതമായി കൊണ്ടുപോയി. നമ്മുടെ രാജ്യത്ത് മാത്രം അത്തരമൊരു സാഹചര്യമില്ല. നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചുവെങ്കിലും ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്യുന്ന നടപടി ക്രമങ്ങള്‍ നീളുകയാണ്. ഇതിനു പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടാണ് ഉപവാസം നടത്തുന്നത്.

Advertisment