Advertisment

ഡിസിസിയുടെ പ്രസ്താവന അടിസ്ഥാനരഹിതം - സണ്ണി തെക്കേടം

New Update

publive-image

Advertisment

കോട്ടയം: കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വന്‍പരാജയത്തിനുള്ള പ്രധാന കാരണം കേരളാ കോണ്‍ഗ്രസ്സ് (എം) നെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയതും, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

5 എം.എല്‍.എമാരും, ഒരു എം.പിയുമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചിട്ടും സത്യം മനസ്സിലാക്കാതെയുള്ള ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്.

യു.ഡി.എഫിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും, കൂടെ നിന്നവരുടേയും ഗൂഡാലോചനയിലൂടെ തങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ അതിജീവിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം).

ജോസ് കെ.മാണിയേയും, പാര്‍ട്ടിയേയും തകര്‍ക്കാനായി കോണ്‍ഗ്രസ്സിലെ ചില നേതാക്കളും, പത്ത് വര്‍ഷം മുമ്പ് കെ.എം മാണി രാഷ്ട്രീയ അഭയം നല്‍കിയ ചിലരും കൂടി തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഇതിനെയെല്ലാം തരണം ചെയ്ത നേതാവായിരുന്നു ജോസ് കെ.മാണി എന്നുള്ള സത്യം ആരും മറച്ചുവെയ്‌ക്കെണ്ടാ എന്നും ഇത് കേരള ജനത മറക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ മുന്നണിയില്‍ നിന്നും പുറത്താക്കിയിട്ടും യു.ഡി.എഫിന് കോട്ടയത്ത് 2016 നെ അപേക്ഷിച്ച് 2021 ല്‍ വോട്ടു കൂടി എന്ന ഡി.സി.സി പ്രസിഡന്റിന്റെ വാദം പച്ചക്കള്ളമാണ് എന്നും സണ്ണി തെക്കേടം പറഞ്ഞു.

2016 ല്‍ 406315 വോട്ടുകള്‍ കിട്ടിയ എല്‍.ഡി.എഫിന് 2021 ല്‍ ലഭിച്ചത് 514883 വോട്ടുകളാണ്. 108568 വോട്ടുകളാണ് എല്‍.ഡി.എഫിന് കോട്ടയം ജില്ലയില്‍ കൂടുതല്‍ ലഭിച്ചത്. കേരളാ കോണ്‍ഗ്രസ്സ് (എം) നെ പുറത്താക്കിയപ്പോള്‍ കാലിനടയിയിലെ മണ്ണ് ഒലിച്ചുപോയതറിയാന്‍ സാധിക്കാതെ വന്ന കോണ്‍ഗ്രസ്സ് നേതൃത്വം തങ്ങളുടെ പാര്‍ട്ടിയിലുണ്ടായേക്കാവുന്ന നേതാക്കളുടേയും അണികളുടേയും എല്‍.ഡി.എഫിലേക്കുള്ള വെള്ളപ്പാച്ചിലില്‍ പിടിച്ചു നില്‍ക്കാനാണ് ശതമാന കണക്കുമായി വന്നിരിക്കുന്നതെന്നും സണ്ണി തെക്കേടം പറഞ്ഞു.

kottayam news
Advertisment