Advertisment

അഞ്ച് വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട ഒരു മുന്നണി തകര്‍ത്തത് കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട; ഇത്തവണയും 'ഗോള്‍വല' കുലുക്കി വിജയം സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ചിഹ്നത്തില്‍ ഡിഡിഎഫ്; കാസര്‍കോട്ടെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പോരാട്ടം തീപാറും

New Update

publive-image

Advertisment

കാസര്‍കോട്: തീപാറുന്ന പോരാട്ടത്തിനാണ് കാസര്‍കോട്ടെ ഈസ്റ്റ് എളേരി പഞ്ചായത്ത് ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞുണ്ടായ ഡിഡിഎഫ് എന്ന മുന്നണിയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിക്കുന്നത്. 2015ല്‍ രൂപം കൊണ്ട ഈ മുന്നണി അധികാരം പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട തകര്‍ത്താണ്.

ഫുട്‌ബോള്‍ ചിഹ്നത്തിലാണ് ഡിഡിഎഫ് എന്ന ജനകീയ മുന്നണിയുടെ പോരാട്ടം. ആകെയുള്ള 16 വാര്‍ഡില്‍ 13 എണ്ണത്തിലാണ് ഡിഡിഎഫ് മത്സരിക്കുന്നത്. ഒരു വാര്‍ഡില്‍ ഡിഡിഎഫ് എല്‍ഡിഎഫ് സൗഹൃദ പോരാട്ടം. ബാക്കിയുള്ളതില്‍ ഇടതുപിന്തുണയോടെ മത്സരം.

https://www.facebook.com/100004534811584/posts/1749397278554749/

ശക്തമായ പ്രചരണ പരിപാടികളുമായി സജീവമാണ് ഈസ്റ്റ് എളേരിയില്‍ മുന്നണികള്‍. അഞ്ച് വര്‍ഷത്തിനിടെ ചെയ്ത വികസന നേട്ടങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയില്‍ ഡിഡിഎഫ് മത്സരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയതിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

Advertisment