Advertisment

കൊവിഡ് ബാധിതയായ അമ്മയെ ആശുപത്രിയിലാക്കി മടങ്ങിയ ആളെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

New Update

publive-image

Advertisment

തൊടുപുഴ: ആരോഗ്യവകുപ്പിൻറെ നിർദ്ദേശപ്രകാരം അമ്മയെ വീട്ടിൽ നിന്നും ജീപ്പിൽ ആംബുലൻസിലെത്തിച്ച് കോവിഡ് സെൻററിലാക്കി മടങ്ങിയ ഏഴുമലക്കുടി സ്വദേശിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി മന്ത്രി വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് എംപി പ്രതിഷേധം അറിയിച്ചത്.

സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഇത്തരം കിരാതമായ നടപടി ആവർത്തിക്കുവാൻ അനുവദിക്കരുതെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിച്ച് പൊതുസമൂഹത്തിന് മാതൃകാപരമായ സന്ദേശം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.

കോവിഡ് 19 ബാധിതരായ രോഗികളോടും മരണമടയുന്നവരോടും അവരുടെ ബന്ധുക്കളോടും ആർദ്രതയോടെ പെരുമാറാൻ എല്ലാവർക്കും കഴിയണം. അവരോട് ജാഗ്രതയും കരുതലും മാത്രമല്ല സ്നേഹവും കരുണയും ആവശ്യമാണെന്നും മനുഷ്യത്വം മരവിക്കുന്ന ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും എം പി ആവശ്യപ്പെട്ടു.

അക്രമണത്തിന് ഇരയായ ആള്‍ കോട്ടയം മെഡിക്കൽ കോളേജിൽ സുഖം പ്രാപിച്ചുവരുന്നു. രോഗബാധ ആർക്ക് എപ്പോൾ വേണമെങ്കിലും വരാവുന്നതാണെന്നും പൊതുസമൂഹം ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും എംപി കൂട്ടിച്ചേർത്തു.

Advertisment