Advertisment

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദില്‍ മരണപെട്ടു, ശ്വാസതടസം അനുഭവപെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
admin
New Update

റിയാദ്- തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി കാവുങ്ങല്‍ ഇബ്രാഹീം ഷമീര്‍ (42) റിയാദില്‍ നിര്യാതനായി. ഇന്നലെ രാത്രി ശ്വാസ തടസ്സത്തെ തുടര്‍ന്ന് സനദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ശ്രവ പരിശോധന റിപ്പോര്‍ട്ട്‌ പുറത്തു വന്നാലേ കോവിഡ് സംബന്ധമായ മരണമെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ . രണ്ടു മൂന്ന് ദിവസമായി പനിയും ചുമയും ശ്വാസതടവും ഉണ്ടായതായി പറയപെടുന്നു.

Advertisment

publive-image

നാജിദയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട് . മുഹമ്മദ് ഇഹ്‌സാന്‍, ഹിബ ഫാത്തിമ , ഷമീര്‍  പത്ത് വര്‍ഷമായി റിയാദിലുണ്ട്. ബത്ഹയിലാണ് താമസിച്ചിരുന്നത്. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍  കെ.എം സി സി തൃശ്ശൂര്‍ ജില്ല കമ്മറ്റി അംഗങ്ങള്‍ സഹായത്തിനയിട്ടുണ്ട് കോവിഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ സംസ്ക്കരിക്കും.

 

Advertisment