കേരളം

വൈക്കത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍; ഭാര്യയുടെ മരണമറിഞ്ഞ് ജീവനൊടുക്കിയതെന്ന് സംശയം

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, June 16, 2021

കോട്ടയം : വൈക്കത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ . ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (54) ഭാര്യ ഓമന (50 ) എന്നിവരാണ് മരിച്ചത്.

ഓമനയെ കട്ടിലില്‍ മരിച്ച നിലയിലും ഭര്‍ത്താവ് തങ്കച്ചനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓമന മരിച്ചതറിഞ്ഞ് തങ്കച്ചന്‍ ജീവനൊടുക്കിയതാണെന്നാണ് നിഗമനം. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

×