Advertisment

അമ്മയുടെ മുന്നില്‍വെച്ച് രണ്ട് മക്കളെ കഴുത്തറുത്ത് കൊന്ന ബന്ധുവിന് വധശിക്ഷ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട : അമ്മയുടെ മുന്നില്‍വെച്ച് രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതിക്ക് വധശിക്ഷ. കീക്കൊഴൂര്‍ മാടത്തേത്ത് തോമസ് ചാക്കോ (ഷിബു) യ്ക്കാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisment

publive-image

2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരന്റെ മക്കളായ മെല്‍ബിന്‍ (7 വയസ്സ്), മെബിന്‍ (3 വയസ്സ് ) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കീക്കൊഴൂര്‍ മാടത്തേത്ത് സൈബുവിന്റെ മക്കളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ രക്ഷിക്കുന്നതിനു ശ്രമിക്കുന്നതിനിടെ സൈബുവിന്റ ഭാര്യ ബിന്ദുവിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

Advertisment