Advertisment

കഞ്ചാവ് കേസിൽ മാരകായുധങ്ങളുമായി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് ശിക്ഷ

New Update

publive-image

Advertisment

ഇടുക്കി: 2017 ജൂൺ മാസം തൊടുപുഴ-മുട്ടം റോഡിൽ വച്ച് 1.050 കി.ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ മേലുകാവ് എരുമാപ്ര പാറശ്ശേരി സാജൻ സാമുവേൽ (42), ഇടുക്കി അരിക്കുഴ നടുത്തൊട്ടിയിൽ സഞ്ജയ് സജീവ് (25), തൊടുപുഴ കോലാനി പനയച്ചാലിൽ വിമൽ രാധാകൃഷ്ണൻ (28) എന്നിവര്‍ക്ക് തടവും പിഴയും വിധിച്ചു.

നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനുമാണ് വിധി .

അടിമാലി എന്‍ഇഎസ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ് ജനീഷും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച ടി കേസിൽ അടിമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസൺ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

idukki news
Advertisment