Advertisment

‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരിൽ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാൻ ജയിലിൽ കിടന്നു. പൂർണ‌മായും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു: നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് സിദ്ദീഖ് കാപ്പൻ

New Update

ന്യൂഡൽഹി: 2 വർഷത്തിലേറെയായി യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്നു ജയിൽ മോചിതനായി. നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് ജയിൽ മോചിതനായ ശേഷം കാപ്പൻ പ്രതികരിച്ചു.

Advertisment

publive-image

‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരിൽ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാൻ ജയിലിൽ കിടന്നു. പൂർണ‌മായും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു.’–സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു.

യുപി പൊലീസും ഇഡിയും ചുമത്തിയ കേസുകളിലെല്ലാം കാപ്പനു ജാമ്യം ലഭിച്ചിരുന്നു. ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യുഎപിഎ ഉൾപ്പെടുത്തിയ കേസിൽ നേരത്തെ തന്നെ സുപ്രീം കോടതി ജാമ്യം നൽകിയിരുന്നതാണ്. ഇഡി ചുമത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതായിരുന്നു തടസ്സം.

Advertisment