Advertisment

ഡല്‍ഹിയില്‍ കോവിഡ് അതിരൂക്ഷം; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കിയേക്കും

New Update

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം മാറ്റിവെച്ചേക്കും. ജനുവരി അവസാനമാണ് ബജറ്റ് സമ്മേളനം.

publive-image

നവംബര്‍ മൂന്നാംവാരമാണ് ശൈത്യകാല സമ്മേളനം ആരംഭിക്കേണ്ടത്. ഇക്കൊല്ലത്തെ അവസാന സെഷനാണിത്. അതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കുന്നതാണ് പതിവ്. ഇതുവരെയും അത് നല്‍കിയിട്ടില്ലാത്തതിനാലാണ് സമ്മേളനം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നത്.

covid 19 parliament
Advertisment