Advertisment

ഗ്രേറ്റ തൻബർഗിനെതിരെ ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തേക്കുമെന്ന് റിപ്പോർട്ട്: നടപടി കാർഷിക സമരത്തിൽ നടത്തിയ ട്വീറ്റിൽ: വിദ്വേഷം പ്രചരണം, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കും

New Update

publive-image

Advertisment

ദില്ലി: ഗ്രേറ്റ തൻബർഗിനെതിരെ ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കാർഷിക സമരത്തിൽ നടത്തിയ ട്വീറ്റിലാണ് നടപടി വിദ്വേഷം പ്രചരണം, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്നാണ് വിവരം.

കർഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ എംബസികൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്താൻ അടക്കമുള്ളവയ്ക്ക് ആഹ്വാനം നൽകുന്ന ഉള്ളടക്കം സന്ദേശത്തിൽ ഗ്രേറ്റ പങ്കുവച്ചിരുന്നു.

ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കര്‍ഷക സമരത്തിന്‍റെ ലഘുലേഖ ഗ്രേറ്റ തുന്‍ബെര്‍ഗ് പങ്കുവച്ചിരുന്നു. ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അടങ്ങിയതാണ് ഈ ലഘുലേഖ. ഈ ട്വീറ്റ് പിന്നീട് ഗ്രേറ്റ ഡിലീറ്റ് ചെയ്തു.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വിശദമാക്കി ചെയ്ത ട്വീറ്റിലായിരുന്നു ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന അടങ്ങിയ ലഘുലേഖ ഉണ്ടായിരുന്നത്. സമരത്തിനായി ആഗോള തലത്തില്‍ സംയോജിപ്പിച്ച നടപടികള്‍ ജനുവരി 26 ന് മുന്‍പ് ആരംഭിച്ചതായാണ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നത്.

Advertisment