Advertisment

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു ; നഗരത്തിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ചവരെ അവധി ; ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നു. നഗരത്തിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ചവരെ അവധി നൽകി. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

Advertisment

publive-image

പുക മഞ്ഞ് രൂക്ഷമായതിനെ തുടർന്നാണ് ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിച്ചത്. ഓഫീസ് സമയം ഒമ്പതര മുതൽ 6 വരെയും പത്തര മുതൽ 7 വരെയും ക്രമീകരിച്ചു. ഡൽഹി നഗരത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ മാസം 5 വരെ നിരോധനം ഏർപ്പെടുത്തിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവേശനം അനുവദിക്കുക. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരവുകൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായാണ് സർക്കാർ നിരീക്ഷിക്കുന്നത്.

Advertisment