Advertisment

ഇന്ത്യയിൽ കണ്ടെത്തിയ "ഡെൽറ്റ" കൊറോണാ വകഭേദത്തിന് ഞെട്ടിപ്പിക്കുന്ന പാർശ്വഫലമെന്ന് ഡോക്ടർമാർ പറയുന്നതായി റിപ്പോർട്ട്

New Update

ജിദ്ദ: കൊറോണ വൈറസിന്റെ ഇന്ത്യയിൽ കണ്ടെത്തിയ “ഡെൽറ്റ” എന്ന പേരിട്ടിരിക്കുന്ന വകഭേദം അത് ബാധിക്കുന്നവരിൽ പെട്ടന്നുള്ള പ്രമേഹ സാധ്യതയ്ക്ക് കാരണമാകുമെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇന്ത്യയിലെ ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടിയതാണ് ഈ അപകട സാധ്യതയെന്ന് ഒരു ഓൺലൈൻ സൗദി മാധ്യമം റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

കൊറോണയുടെ "ഡെൽറ്റ" വകഭേദം ബാധിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും അതിലൂടെ "ബ്ലാക് ഫംഗസ്" പൊട്ടിപ്പുറപ്പെടുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നതായും റിപ്പോർട്ട് തുടരുന്നു.

കൊറോണയുടെ ഡെൽറ്റ വകഭേദം ബാധിച്ച രോഗികളിൽ 40% പേരിലും പ്രമേഹം രൂപപ്പെട്ടതായും വൈറസിന്റെ ഡെൽറ്റ വകഭേദം പാൻക്രിയാസിന്റെ "ബീറ്റ" കോശങ്ങൾക്ക് അത് നാശമുണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം, “ഡെൽറ്റ” വകഭേദത്തിന്റെ വ്യാപന നിരക്ക് ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണയുടെ “ആൽഫ” വകഭേദത്തെക്കാൾ 40% കൂടുതലാണെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞതായും അറബിക് വാർത്ത തുടർന്നു. ബ്രിട്ടനിൽ പുതിയ വകഭേദത്തിന്റെ വ്യാപനം ജൂൺ 21 ഓടെ രാജ്യത്ത് നിയന്ത്രണങ്ങൾ നീക്കാനുള്ള സാധ്യത കുറയ്ക്കുന്നതായാണ് വിലയിരുത്തലെന്നും റിപ്പോർട്ട് തുടർന്നു.

delta coranavirus
Advertisment