Advertisment

പൊന്നുവിനെ കണ്ട് കുഴഞ്ഞു വീണ അച്ഛന്‍ പ്രദീപ് ആശുപത്രിയില്‍ ; മൃതദേഹം കണ്ടെത്തിയ ഭാഗത്തേയ്ക്ക് ഒഴുകിയെത്തിയതാണോ കൊണ്ടിട്ടതാണോ എന്ന് സംശയം

New Update

കൊല്ലം : ദേവനന്ദയുടെ മൃതദേഹം പള്ളിമൺ ആറ്റിൽ നിന്നു പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നു പ്രാഥമിക നിഗമനം.

Advertisment

publive-image

ആറ്റിൽ തടയണ നിർമിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാൻ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു.

വീടിന് 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബർ മരങ്ങളുമാണ്. ദേവനന്ദയുടെ പിതാവ് പ്രദീപ്കുമാർ രാവിലെ വീട്ടിലെത്തി. മൃതദേഹം കണ്ട പ്രദീപ്കുമാർ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.

tvm medical college devanandha death deadbody postmortum missing girl death
Advertisment