Advertisment

ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; മലയിറങ്ങാൻ പോലീസിനോട് മന്ത്രി

New Update

Advertisment

ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ . ആക്ടിവിസ്റ്റുകളാണ് സന്നിധാനത്ത് എത്തിയത് എന്നറിഞ്ഞപ്പോൾ ഇടപെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു .

സുരക്ഷാ ഒരുക്കുമ്പോൾ പോലീസ് കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു. സന്നിധാനത്ത് നിന്ന് പിൻവാങ്ങാൻ പോലീസിന്മന്ത്രി നിർദേശം നൽകി .

വിശ്വാസികൾക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് ബാധ്യതയുണ്ട് . വരുന്നവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കണമായിരുന്നു.

publive-image

‘നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കും. വിശ്വാസികളല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് യുവതികളെ നടപ്പന്തലില്‍ തടഞ്ഞത്.’

നേരത്തെ നടപ്പന്തലിന് മുന്നില്‍ പ്രതിഷേധിക്കുന്നവരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഐ.ജി ശ്രീജിത്തും പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളുവെന്നും ഞങ്ങള്‍ക്ക് നിയമത്തിന്റെ ബാധ്യത കൂടി ഉണ്ടെന്നുമായിരുന്നു ശ്രീജിത്ത് പറഞ്ഞത്.

Advertisment