Advertisment

ശബരിമല: ദേവസ്വം ബോര്‍ഡ് നിലപാട് മയപ്പെടുത്തുന്നു, സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല

New Update

Advertisment

ശബരിമലയിലെ സാഹചര്യം സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന പ്രഖ്യാപനം തിരുത്തി ദേവസ്വം ബോര്‍ഡ്. നിയമവിദഗ്ധരുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്. വിശ്വാസികളുടെ താത്പര്യവും ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ ഇടപെടുമെന്ന് പ്രസിഡണ്ടന്‍റ് എ.പദ്മകുമാര്‍ അറിയിച്ചു

സ്ത്രീപ്രവേശനവിധിക്കുശേഷമുള്ള ഗുരുതര സാഹചര്യം സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നടപടിക്രമം ഇല്ലെന്ന് നിയമ വിദ്ഗദ്ധര്‍ വിലിയിരുത്തി.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തിരിച്ചടിയായേക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്താത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത്. നാളെ ദേവസ്വം ബോര്‍ഡ് യോഗം ചേരും. സുപ്രീംകോടതിയില്‍ ഇടെപെടാനാണ് തീരുമാനം. ദേവസ്വം കമ്മീൽണര്‍ നേരിട്ട് ദില്ലിയിലെത്തി അഭിഭാശകരുമായി ചര്‍ച്ച ചെയ്ത് തീരുമാനെമടുക്കും.

മുമ്പ് ഹാജരായ അഭിഭാഷകന്‍ മനു അഭിശേക് സിംഗിവിയെത്തന്നെ നിയോഗിക്കനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. 26 പുനപരിശധന ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാകും. അതിനാല്‍ പുനപരിശോധന ഹരിജികളിലെ സുപ്രീംകോടതി തീരുമാനത്തിന് കാത്തിരിക്കാനാണ് ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതെന്നാണ് സൂചന.

Advertisment