Advertisment

ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു ; ബാൽ താക്കറെയെ പുകഴ്ത്തി ദേവേന്ദ്ര ഫഡ്‌നാവിസ്

New Update

മുംബൈ : ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചമരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ബാൽ താക്കറെ ഞങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്നായിരുന്നു ഫഡ്നാവിസിന്റെ ട്വീറ്റ്. താക്കറെയുടെ പഴയ പ്രസംഗ വിഡിയോ ഉൾപ്പെടുത്തിയായിരുന്നു ഫഡ്നാവിസിന്റെ ട്വീറ്റ്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു.

Advertisment

publive-image

മുംബൈ ശിവാജി പാർക്കിൽ നടന്ന ബാൽ താക്കറെ അനുസ്മരണത്തിലും ഫഡ്നാവിസ് പങ്കെടുത്തു. ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്നാവിസ് ചടങ്ങിന് എത്തിയത്. പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് ബാൽ താക്കറെയെന്നും ഫഡ്നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശിവസേന മുന്നണി വിട്ട സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണത്തിനു പ്രാധാന്യമേറുകയും ചെയ്തു. മഹാരാഷ്ട്ര ഭരണത്തെച്ചൊല്ലി ശിവസേന എന്‍ഡിഎ വിട്ടതോടെ മൂന്നു പതിറ്റാണ്ടു കാലത്തെ ബന്ധമാണ് തമ്മിലടിച്ചു പിരിഞ്ഞത്.

 

Advertisment