Advertisment

ദേവികുളത്ത് അഡ്വ. എ രാജ സിപിഎം സ്ഥാനാര്‍ത്ഥി

New Update

publive-image

Advertisment

ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. എ രാജ മത്സരിക്കും. ഡി കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് രാജയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഎം പ്രഖ്യാപിച്ചത്.

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും രാജ പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.

ഭാര്യ: ഷൈനി പ്രിയ(സ്റ്റാഫ് നേഴ്‌സ്, കെഡിഎച്ച്പി കമ്പനി, കന്നിമല എസ്റ്റേറ്റ് ആശുപത്രി). മക്കള്‍: അക്ഷര, ആരാധ്യ.

Advertisment