Advertisment

ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ ഡോ.രേണുരാജിനെതിരെ പ്രതികാര നടപടി? ; സ്ഥലംമാറ്റി , ദേവികുളത്ത് 9 വര്‍ഷത്തിനിടെ 15 സബ്കളക്ടര്‍മാര്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ദേവികുളം  : കൊട്ടക്കമ്പൂരില്‍ മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും സ്ഥലംമാറ്റി. ദേവികുളം സബ്കളക്ടറായിരുന്ന വി ആര്‍ പ്രേംകുമാറിന് പുറകെയാണ് ഡോ.രേണുരാജിനെ മാറ്റിയത്.

Advertisment

publive-image

മൂന്നാറിലെ പ്രകൃതിയ നശിപ്പിച്ചുകൊണ്ടുള്ള കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തും കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയെടുത്തുമാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് ഇടുക്കിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയത്.

മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരേ കര്‍ശ്ശന നടപടികളുമായി മുന്നോട്ടുപോകവെയാണ് പതിവുപോലെ ദേവികുളം സബ് കളക്ടര്‍ക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. ദേവി കുളത്ത് സബ് കളക്ടര്‍മാര്‍ വാഴാറില്ല.

9 വര്‍ഷത്തിനിടെ 15 സബ് കളക്ടര്‍മാരാണ് ഇവിടെ വന്നു പോയത്. ഇതില്‍ അവസാനത്തെ പേരാണ് രേണു രാജിന്റേത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളിലെ കൈയ്യേറ്റക്കാരുടെ അനിഷ്ടം തന്നെയാണ് രേണുരാജിന്റെ സ്ഥലംമാറ്റത്തിന് പിന്നിലും.

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേയും മൂന്നാറിലെ മലനിരകളിലുള്ള കൈയ്യേറ്റങ്ങള്‍ക്ക് എതിരേയും നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു രേണു രാജ്. ഇതിനിടെ എംപിയായിരുന്ന ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് സെപ്റ്റംബര്‍ ഏഴിന് രേണുരാജ് റദ്ദാക്കിയിരുന്നു.

Advertisment