Advertisment

ഡിജിപി ജേക്കബ് തോമസ് ഐപിഎസ് വിരമിച്ചു....വിരമിച്ചത് തെരഞ്ഞെടുപ്പില്‍ ട്വന്റി-20 കൂട്ടായ്മയുടെ ചാലക്കുടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് ഐപിഎസ് വിരമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 കൂട്ടായ്മയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ജേക്കബ് തോമസ് വിരമിച്ചത്.

Advertisment

publive-image

മുപ്പത്തിമൂന്ന് വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് ജേക്കബ് തോമസിന്റെ രാജി. വിരമിക്കലിനുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും ജേക്കബ് തോമസ് സമര്‍പ്പിച്ചു.

ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.2017 ഡിസംബര്‍ 30 മുതല്‍ അദ്ദേഹം സസ്പെന്‍ഷനിലാണ്.

Advertisment