Advertisment

ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി... തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്...കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണ് പിഷാരടി: നേതൃത്വം ആവശ്യപ്പെട്ടാല്‍ എവി‍ടെയും മത്സരിക്കാന്‍ താന്‍ തയാറാണെന്ന് ധര്‍മജന്‍

New Update

കൊച്ചി: കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നടന്‍ രമേഷ് പിഷാരടി കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണെന്ന് സുഹൃത്തും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി.

Advertisment

publive-image

ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്. നേതൃത്വം ആവശ്യപ്പെട്ടാല്‍ എവി‍ടെയും മത്സരിക്കാന്‍ താന്‍ തയാറാണെന്നും ധര്‍മജന്‍ പറഞ്ഞു.

തന്നോടൊപ്പം പിഷാരടി കൂടി കോണ്‍ഗ്രസിലേക്ക് വരുമ്ബോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് കാര്യം മനസ്സിലാകും. വളരെ ആലോചിച്ചും ബുദ്ധിപൂര്‍വവും തീരുമാനമെടുക്കുന്നയാളാണ് പിഷാരടി. എന്നും കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയം സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ പറഞ്ഞിരുന്നു. ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസിലേക്ക് വരും.

18 വര്‍ഷമായി തുടരുന്ന കൂട്ടുകെട്ടാണ് ഞങ്ങള്‍ തമ്മില്‍. മത്സരിച്ചില്ലെങ്കില്‍ പിഷാരടി പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. അറിയപ്പെടുന്ന നേതാവായി മാറുമെന്നും ധര്‍മജന്‍ പറഞ്ഞു.

Advertisment