Advertisment

'കേരളത്തിലെ മൂന്നര കോടി ജനങ്ങൾ അഞ്ച് വർഷമായിട്ട് ഒരു ബിഗ് ബോസിനെ സഹിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അങ്ങനത്തെ ബിഗ് ബോസിനെ സഹിക്കാൻ ഞാനില്ല, അതുകൊണ്ട് ബിഗ് ബോസിലേക്ക് ഞാനില്ല '; സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് പോലെയെന്ന് ധര്‍മജന്‍

author-image
admin
New Update

publive-image

Advertisment

കോഴിക്കോട്: സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് പോലെയെന്ന് പരിഹസിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോഴിക്കോട് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധര്‍മജന്‍.

''എന്നെ രണ്ടു മൂന്നു കൊല്ലമായി ബിഗ് ബോസിൽ നിന്ന് വിളിക്കുന്നു, ഞാൻ ചോദിച്ചു എന്തൊക്കെയാണ് കണ്ടീഷൻ, അപ്പോൾ അവർ പറഞ്ഞു, ബിഗ് ബോസ് പറയും, നമ്മൾ അനുസരിക്കണം, ബിഗ് ബോസ് നിൽക്കാൻ പറഞ്ഞാൽ നിൽക്കണം, ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം. നമുക്ക് കുറച്ച് പയറും പരിപ്പും കിറ്റുമൊക്കെ തരും.

പക്ഷേ ബിഗ് ബോസ് പറഞ്ഞാൽ കേൾക്കണം. ഇതു കേട്ടപ്പോൾ ഞാൻ പറഞ്ഞു, കേരളത്തിലെ മൂന്നര കോടി ജനങ്ങൾ അഞ്ച് വർഷമായിട്ട് ഒരു ബിഗ് ബോസിനെ സഹിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അങ്ങനത്തെ ബിഗ് ബോസിനെ സഹിക്കാൻ ഞാനില്ല, അതുകൊണ്ട് ബിഗ് ബോസിലേക്ക് ഞാനില്ല'' -ഇങ്ങനെയായിരുന്നു ധര്‍മജന്റെ വാക്കുകള്‍.

Advertisment