Advertisment

നല്ല സങ്കടം ഉണ്ട്., തെരഞ്ഞെടുപ്പ് അല്ലേ, ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ; എനിക്ക് നല്ല പേടിയുണ്ട്; നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു, ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും, അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്; ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

New Update

ബാലുശ്ശേരി: ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും ആശയപരമായ വ്യത്യാസങ്ങളല്ലേയുള്ളൂവെന്നും ധര്‍മ്മജന്‍ ചോദിക്കുന്നു. നാല്‍പത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍ താന്‍ വന്നതോടെ മാറ്റം വരുമല്ലോയെന്ന സങ്കടത്തിലാണ് ഇതെല്ലാം കാണിക്കുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Advertisment

publive-image

‘നമ്മുടെ പ്രവര്‍ത്തകരെ ഒക്കെ അവര്‍ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ.

ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ. എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.’ ധര്‍മ്മജന്‍ പറഞ്ഞു.

dharmajan bolgatty dharmajan bolgatty speaks
Advertisment