Advertisment

ഈ സര്‍ക്കാര്‍ ലോക തോല്‍വി, തിരഞ്ഞെടുപ്പില്‍ തനിക്ക് ചെയ്യാവുന്നതെല്ലാം കോണ്‍ഗ്രസിനുവേണ്ടി ചെയ്യുമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ ജനം മനം മടുത്തു; സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ധര്‍മജന്‍

New Update

publive-image

Advertisment

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ പറഞ്ഞു. എന്നാൽ ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ല. ഔദ്യോഗികമായി യാതൊരു ഉറപ്പും ഇത് സംബന്ധിച്ച് ലഭിച്ചിട്ടുമില്ല. പക്ഷേ താൻ എക്കാലവും അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്.

''ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം കോൺഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സർക്കാർ ലോക തോൽവിയാണ്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവർത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ സർക്കാരിൻറെ തുടർച്ച ഉണ്ടാകാതിരിക്കാൻ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം. അത് സ്ഥാനാർത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും. സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാൽ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും''- ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി.

ബാലുശ്ശേരിയില്‍ തന്‍റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് എങ്ങനെ എന്ന് അറിയില്ല. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കള്‍ ഉണ്ട്. ടി സിദ്ദിഖ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേര്‍ത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.

Advertisment