Advertisment

എല്ലാ ഭാരവാഹികളുമായും താന്‍ സംസാരിച്ചു. കത്തിനെ കുറിച്ച്‌ അവര്‍ക്കാര്‍ക്കും അറിയില്ല, കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് ഇതിനു പിന്നിലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

New Update

കോഴിക്കോട്: താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ യുഡിഎഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്തകളെ തള്ളി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശേരിയില്‍ നിന്നുള്ള ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കെപിസിസിക്ക് കത്ത് നല്‍കിയിട്ടില്ല.

publive-image

എല്ലാ ഭാരവാഹികളുമായും താന്‍ സംസാരിച്ചു. കത്തിനെ കുറിച്ച്‌ അവര്‍ക്കാര്‍ക്കും അറിയില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറായി താന്‍ നില്‍ക്കുകയാണെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നു.

ധര്‍മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നിലപാടെടുക്കുകയും അത് കത്തിലൂടെസംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു.

DHARMAJAN BOLGATY
Advertisment