Advertisment

ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്‌റ്റോറേജ് സേവനവുമായി ഡിജിബോക്‌സ്

New Update

publive-image

Advertisment

കൊച്ചി: പൂര്‍ണമായും 'ഇന്ത്യന്‍' ആയ ആദ്യ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഡിജിബോക്‌സ് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് അവതരിപ്പിച്ചു. തദ്ദേശീയ ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണിത്. ഡെസ്‌ക്‌ടോപ്പ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭിക്കുന്ന ഡിജിബോക്‌സ് വഴി വലുതും ചെറുതുമായ ഡിജിറ്റല്‍ ഫയലുകള്‍ സൂക്ഷിച്ചുവെക്കാനും ഷെയര്‍ ചെയ്യാനും അനായാസം കഴിയും.

ഉപയോക്താക്കളുടെ ഡേറ്റ ഒരു കേന്ദ്രീകൃത ഇടത്തില്‍ സുരക്ഷിതമായി സംരക്ഷിക്കുകയും അത് എവിടെ നിന്നും ലളിതമായി തുറക്കാനും കൈമാറാനും ഡിജിബോക്‌സിലൂടെ സാധിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വ്യക്തികള്‍ക്ക് 20 ജിബി സൗജന്യ സ്റ്റോറേജും ഡിജിബോക്‌സ് നല്‍കുന്നു.

ഡിജിബോക്‌സിന്റെ ആദ്യ യൂസറായി നിതി ആയോഗ് മേധാവി അമിതാഭ് കാന്ത് രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് തുറന്നു. ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് രംഗത്തെ ഏറ്റവും മികച്ച തദ്ദേശീയ ടെക്‌നോളജി സംരഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ക്ലൗഡ് സ്റ്റോറേജ്, സാസ് സേവന രംഗത്ത് സംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'സ്റ്റോര്‍ ഇന്‍ ഇന്ത്യ' ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംരഭമാണിതെന്നും അമിതഭ് കാന്ത് പറഞ്ഞു.

എംഎസ്എംഇ മേഖലയിലെ ഇത്തരം സേവനങ്ങളിലെ വലിയ വിടവ് നികത്താനും ഡിജിബോക്‌സ് സഹായകമാകും. ഡേറ്റ ലോക്കലൈസേഷന്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ ഡേറ്റ സ്റ്റോര്‍ ചെയ്യാനും സൂക്ഷിക്കാനും ഷെയര്‍ ചെയ്യാനും ഡിജിബോക്‌സ് വഴി കഴിയും. വിദേശ സാസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് സമീപഭാവിയില്‍ തന്നെ അവസാനിപ്പിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷത്തിനകം ഒരു കോടി യൂസര്‍മാരെയാണ് ഡിജിബോക്‌സ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വിവേക് സുചാന്തി പറഞ്ഞു. സമീപ ഭാവിയില്‍ 5000 എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. എല്ലാം ഉള്‍പ്പെട്ട ഡിജിറ്റല്‍ സ്റ്റോറേജ് ക്ലൗഡ് ആയ ഡിജിബോക്‌സ് മികച്ച ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നു. ഡേറ്റയുടെ പൂര്‍ണ അവകാശം സംരക്ഷിച്ചു കൊണ്ടു തന്നെ അത് പങ്കാളികളുമായും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും കഴിയുമെന്ന് ഡിജിബോക്‌സ് സിഇഒ അര്‍നബ് മിത്ര പറഞ്ഞു.

അതിവേഗ ഫയല്‍ ട്രാന്‍സ്ഫറിന് ഇന്‍സ്റ്റഷെയര്‍

വലിയ ഫയലുകള്‍ കൈമാറുമ്പോള്‍ പലപ്പോഴും നേരിടുന്ന നിശ്ചിത സ്റ്റോറേജ് പരിധിയുടെ പരിമിതികളില്ലാതെ ലളിതമായും വേഗത്തിലും ഫയല്‍ ട്രാന്‍സ്ഫറിന് സഹായിക്കുന്ന ഇന്‍സ്റ്റഷെയര്‍ എന്ന ഫീച്ചറും ഡിജിബോക്‌സിലുണ്ട്. വലിയ ഡോക്യൂമെന്റുകള്‍, ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍, പിഡിഎഫ് തുടങ്ങിയവ ഇതുവഴി ഉടനടി കൈമാറാം. രണ്ടു ജിബി സൗജന്യ സ്റ്റോറേജും ലഭ്യമാണ്. 45 ദിവസം വരെ ഈ ഫലയുകള്‍ ഡിജിബോക്‌സിലുണ്ടാകും.

 

kochi news
Advertisment