Advertisment

നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് ദിഗ് വിജയ് സിംഗ്

New Update

ഡല്‍ഹി : നീതിഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Advertisment

publive-image

എന്നാല്‍ മറ്റ് നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് നിതീഷ് കുമാർ.

എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെ.ഡി.യു. ഈ സാഹചര്യത്തിലാണ് നിതീഷിനെ ദിഗ്‍വിജയ് സിംഗ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

digvijay singh nitish kumar
Advertisment