Advertisment

നടിയെ ആക്രമിച്ച കേസ്: വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഹെെക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കി

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലിപ് വീണ്ടും ഹൈക്കോടതിയില്‍. വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഹെെക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കി. കേസില്‍ വിചാരണക്കോടതി കുറ്റം ചുമത്തിയത് നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ ദിലീപിന്‍റെ പ്രധാന വാദം. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

Advertisment

publive-image

തനിക്കെതിരേയും കേസില മറ്റ് ഒന്‍പത് പ്രതികള്‍ക്കെതിരേയുമുള്ള കുറ്റങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഒരുമിച്ച്‌ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.

ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനായി വിചാരണ നടപടികള്‍ പത്ത് ദിവസം നിര്‍ത്തി വെക്കാന്‍ ആവശ്യപെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. നിയമപരമായി ലഭിക്കേണ്ട അവകാശം ഇക്കാര്യത്തില്‍ നിഷേധിക്കപ്പെട്ടു. കേസിലെ പ്രതിയായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ഭീഷണിപ്പെടുത്തിയെന്ന കേസും പരിഗണിക്കുന്നത്.കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പള്‍സര്‍

dileep case highcourt
Advertisment