Advertisment

സീറ്റ് ആവശ്യപ്പെട്ട് ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും പരസ്യമായി പ്രതികരിച്ചതില്‍ ജോസഫ് വിഭാഗത്തില്‍ അതൃപ്തി. സീറ്റ് വീതംവയ്‌പിനെ ചൊല്ലി ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി തുടങ്ങി ! മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ജോസഫ് വിഭാഗത്തില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഉറപ്പായി ?

New Update

publive-image

Advertisment

ഇടുക്കി: നിയമസഭാ സീറ്റ് വിഭജനക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തര്‍ക്കം മറനീക്കി പുറത്തേയ്ക്ക്. മത്സരിക്കാന്‍ സീറ്റ് വേണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കളായ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നതോടെ ജോസഫ് വിഭാഗത്തില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് പുറത്തേയ്ക്ക് വരുന്നത്.

ജോസഫ് വിഭാഗം 15 സീറ്റുകള്‍ ആവശ്യപ്പെടുന്നിടത്ത് കോണ്‍ഗ്രസ് പറയുന്നത് ജോസഫിന് പരമാവധി 8 സീറ്റുകളെന്നാണ്. അത് പരമാവധി മുന്നോട്ടുപോയാലും ഒന്നോ രണ്ടോ എന്നതില്‍ അധികമാകില്ല. അതിനിടയില്‍ നിന്നും തങ്ങള്‍ക്ക് മത്സരിക്കാന്‍ സീറ്റു ലഭിക്കുമോ എന്ന ആശങ്കയിലാണ് ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും ഇന്ന് പരസ്യ പ്രതികരണങ്ങള്‍ക്ക് തയ്യാറായത്.

ജോണി നെല്ലൂര്‍ കോട്ടയത്ത് മാധ്യമങ്ങളെ കണ്ട് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതില്‍ ജോസഫ് വിഭാഗത്തിനും അതൃപ്തിയുണ്ട്. ജോണി നെല്ലൂരിനെ ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും വേദിയില്‍ ആവശ്യപ്പെടാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പിജെ ജോസഫിനോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയില്‍ തോറ്റ തോമസ് ഉണ്ണിയാടനെ വീണ്ടും ഇരിങ്ങാലക്കുടയില്‍ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ട്. കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതൃത്വം ഉണ്ണിയാടനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

രണ്ട് തവണ തുടര്‍ച്ചയായി തോറ്റ ജോണി നെല്ലൂരിനെ സ്ഥാനാര്‍ഥിയാക്കുന്നതിലും കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ട്. അതേസമയം മറ്റ് പാര്‍ട്ടികള്‍ വിട്ട് സ്വന്തം പാളയത്തിലെത്തിയ ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ് പോലുള്ള നേതാക്കളെ മാറ്റി നിര്‍ത്തുന്നതിലും ജോസഫ് വിഭാഗത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

അതിനാലാണ് കഴിഞ്ഞ തവണ മത്സരിച്ച 4 -നു പകരം ഇത്തവണ 15 സീറ്റുകള്‍ ആവശ്യപ്പെടാന്‍ ജോസഫ് തീരുമാനിച്ചത്. എന്നാല്‍ ആളും അണികളുമില്ലാത്ത ജോസഫിന് സീറ്റുകള്‍ വാരിക്കോരി നല്‍കിയാല്‍ അത് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകും. ജോസഫ് വിഭാഗത്തില്‍ നേരേ തിരിച്ച് നേതാക്കള്‍ പലരും പുറത്തുപോകാനും സാധ്യതയുണ്ട്.

pj joseph idukki news
Advertisment